Snowfall Widget for Blogger

Wednesday, December 26, 2012

FACE BOOK അഥവാ FAKE BOOK

പ്രിയ സുഹൃത്തുക്കളെ,

ഈ പോസ്റ്റ്‌ ഞാന്‍ ഇടുന്നത് നിങ്ങളെ എല്ലാവരെയും പോലെ നല്ല കിടിലന്‍ പെണ്‍പിള്ളേര്‍ക്ക് റിക്വസ്റ്റ് അയച്ചിട്ട്.... ആരും accept ചെയ്യാതിരിക്കുന്നത് കൊണ്ടു മാത്രമല്ല.....
ഹ.. ഹ..
മനസ്സിലായില്ല അല്ലെ....
എന്റെ ഫേസ് ബുക്കില്‍ ഇപ്പോള്‍ തന്നെ 2500 ഓളം ഫ്രണ്ട് ഉണ്ട്
അതിലും കുറെ fake പ്രൊഫൈല്‍ owners ഉം ഉണ്ട്...
അവരെ കണ്ടു പിടിക്കാന്‍ ഞാന്‍ പല പരീക്ഷണങ്ങളും മറ്റും നടത്തിയിരുന്നു...
ചെറിയ ഒരു CID തന്നെ ആയി...
കുറെ പ്രൊഫൈല്‍ ഗൌരവമായി നിരീക്ഷിച്ചു അങ്ങിനെ fake പ്രൊഫൈലും ഒറിജിനല്‍ പ്രൊഫൈലും തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടു പിടിച്ചു....
കുറെ fake പ്രൊഫൈല്‍ കാരെ കുടുക്കി...
ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ബ്ലോക്ക്‌ ചെയ്യിച്ചു....
ചിലര്‍ എന്നെ ബ്ലോക്ക്‌ ചെയ്തു....
കുറെ പേരെ ഫേസ് ബുക്ക്‌ administrator വഴി റിപ്പോര്‍ട്ട്‌ ചെയ്യിച്ചു ബ്ലോക്ക്‌ ആക്കി...
പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത് കൂടുതല്‍ fake ആളുകള്‍ girls പ്രൊഫൈല്‍ എടുത്തു ആണ് എല്ലാരേയും പറ്റിക്കുന്നത്..
അവരെ കുടുക്കാന്‍ ഞാന്‍ ഒരു പെണ്ണിന്റെ പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കി...
കഷ്ടകാലം എന്ന് പറയട്ടെ ഒരു 900 friends ആയപ്പോഴേക്കും എന്റെ പ്രൊഫൈല്‍ ബ്ലോക്ക്‌ ആയി...
പിന്നെ കുറെ കഷ്ടപ്പെട്ടിട്ടാണ് ബ്ലോക്ക്‌ മാറ്റിയത്...
പിന്നീട് എന്റെ അതി ബുദ്ധിപരമായ നീക്കത്തില്‍... വെറും ഒന്നര മാസം കൊണ്ട് എന്റെ പ്രൊഫൈല്‍ ഫുള്‍ ആയി...  മാക്സിമം 5000 ഫ്രണ്ട് എന്നാ തടസ്സം ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും 10000 കവിഞ്ഞേനെ...

ഇപ്പോള്‍ ഞാന്‍ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവരിലെ fake കളെ ഫേസ് ബൂകിന് റിപ്പോര്‍ട്ട്‌ ചെയ്തോണ്ടിരിക്കുവാ.....
ഇതുവരെ 23 പേരുടെ പ്രൊഫൈല്‍ അവര്‍ ബ്ലോക്ക്‌ ചെയ്യിച്ചു...

ഇതൊരു മഹത്തായ കര്‍മ്മം ഒന്നുമല്ല എന്ന് എനിക്കറിയാം പക്ഷെ ഇത്ര എങ്കിലും ഞാന്‍ ചെയ്യണ്ടേ???



No comments:

Post a Comment