Snowfall Widget for Blogger

Wednesday, December 26, 2012

FACE BOOK അഥവാ FAKE BOOK

പ്രിയ സുഹൃത്തുക്കളെ,

ഈ പോസ്റ്റ്‌ ഞാന്‍ ഇടുന്നത് നിങ്ങളെ എല്ലാവരെയും പോലെ നല്ല കിടിലന്‍ പെണ്‍പിള്ളേര്‍ക്ക് റിക്വസ്റ്റ് അയച്ചിട്ട്.... ആരും accept ചെയ്യാതിരിക്കുന്നത് കൊണ്ടു മാത്രമല്ല.....
ഹ.. ഹ..
മനസ്സിലായില്ല അല്ലെ....
എന്റെ ഫേസ് ബുക്കില്‍ ഇപ്പോള്‍ തന്നെ 2500 ഓളം ഫ്രണ്ട് ഉണ്ട്
അതിലും കുറെ fake പ്രൊഫൈല്‍ owners ഉം ഉണ്ട്...
അവരെ കണ്ടു പിടിക്കാന്‍ ഞാന്‍ പല പരീക്ഷണങ്ങളും മറ്റും നടത്തിയിരുന്നു...
ചെറിയ ഒരു CID തന്നെ ആയി...
കുറെ പ്രൊഫൈല്‍ ഗൌരവമായി നിരീക്ഷിച്ചു അങ്ങിനെ fake പ്രൊഫൈലും ഒറിജിനല്‍ പ്രൊഫൈലും തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടു പിടിച്ചു....
കുറെ fake പ്രൊഫൈല്‍ കാരെ കുടുക്കി...
ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ബ്ലോക്ക്‌ ചെയ്യിച്ചു....
ചിലര്‍ എന്നെ ബ്ലോക്ക്‌ ചെയ്തു....
കുറെ പേരെ ഫേസ് ബുക്ക്‌ administrator വഴി റിപ്പോര്‍ട്ട്‌ ചെയ്യിച്ചു ബ്ലോക്ക്‌ ആക്കി...
പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത് കൂടുതല്‍ fake ആളുകള്‍ girls പ്രൊഫൈല്‍ എടുത്തു ആണ് എല്ലാരേയും പറ്റിക്കുന്നത്..
അവരെ കുടുക്കാന്‍ ഞാന്‍ ഒരു പെണ്ണിന്റെ പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കി...
കഷ്ടകാലം എന്ന് പറയട്ടെ ഒരു 900 friends ആയപ്പോഴേക്കും എന്റെ പ്രൊഫൈല്‍ ബ്ലോക്ക്‌ ആയി...
പിന്നെ കുറെ കഷ്ടപ്പെട്ടിട്ടാണ് ബ്ലോക്ക്‌ മാറ്റിയത്...
പിന്നീട് എന്റെ അതി ബുദ്ധിപരമായ നീക്കത്തില്‍... വെറും ഒന്നര മാസം കൊണ്ട് എന്റെ പ്രൊഫൈല്‍ ഫുള്‍ ആയി...  മാക്സിമം 5000 ഫ്രണ്ട് എന്നാ തടസ്സം ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും 10000 കവിഞ്ഞേനെ...

ഇപ്പോള്‍ ഞാന്‍ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവരിലെ fake കളെ ഫേസ് ബൂകിന് റിപ്പോര്‍ട്ട്‌ ചെയ്തോണ്ടിരിക്കുവാ.....
ഇതുവരെ 23 പേരുടെ പ്രൊഫൈല്‍ അവര്‍ ബ്ലോക്ക്‌ ചെയ്യിച്ചു...

ഇതൊരു മഹത്തായ കര്‍മ്മം ഒന്നുമല്ല എന്ന് എനിക്കറിയാം പക്ഷെ ഇത്ര എങ്കിലും ഞാന്‍ ചെയ്യണ്ടേ???



Monday, December 26, 2011

അമ്മ = ഗുണ്ട ...






അമ്മ ഭക്തര്‍ക്ക്‌ ഉമ്മ കൊടുക്കും... 


പാവപ്പെട്ടവര്‍ക്ക് ജോലി കൊടുക്കും.... 


ശമ്പളമെങ്ങാനും ചോദിച്ചു പോയാല്‍...., 


ഗുണ്ടകളെ വിട്ടു തല്ലും കൊടുക്കും..." 


                                 - മഹാകവി വിനീതനാശാന്‍




Monday, December 12, 2011

തമിഴന്മാര്‍ ഇങ്ങനെ പെരുമാറാമോ?



ഇത് മുല്ലപ്പെരിയാര്‍ ഡാം ഉണ്ടായപ്പോള്‍ ഉടലെടുത്ത ഒരു പ്രശ്നമല്ല....

ആണോ?? ഏയ്....

പിന്നെ....

മുല്ലപ്പെരിയാറിലെ വിള്ളലുകള്‍ അധികൃതര്‍ സമര്‍ത്ഥമായി ആദ്യം കണ്ടു പിടിക്കുകയും

അതിനു ശേഷം ഡാം അപകടകരമായ വിധത്തില്‍ ആണെന്നും അതില്‍ ഉപയോഗിച്ചിരിക്കുന്ന

സുര്‍ക്കി എന്നാ വസ്തു ഒലിച്ചു പോയിക്കൊണ്ടിരിക്കുവാനെന്നും മറ്റും ആണ് കേരളീയരെ

പറഞ്ഞു ബോധിപ്പിച്ചത്....

അതെല്ലാം പോട്ടെ ...

ഈ ഒരു അവസ്ഥയില്‍ ഒരു ചെറു ഭൂചലനം മതി...

എല്ലാം കൂടി ഇടിഞ്ഞു പൊളിഞ്ഞു വീഴാന്‍...

പക്ഷെ....

ജയലളിത എന്നാ ഒരു അമ്മ മഹാറാണിയുടെ പിടിപാട് ശെരിക്കും ബോധിപ്പിക്കുന്ന

നടപടികളാണ് പിന്നീട് നടന്നത്....

ഡാം അപകടത്തില്‍ ആണെന്ന് വെറുതെ കേരളീയരെ തെറ്റിധരിപ്പിക്കുക ആണെന്നും അങ്ങനെ

ഒരു പ്രശ്നവും അവിടെ ഉണ്ടാവില്ലെന്നും ഇത് തമിഴന്മാര്‍ക്ക് വെള്ളം കൊടുക്കതിരിക്കുവാനുള്ള

ഗൂഡ തന്ത്രം ആണെന്നും ആണ് പുള്ളിക്കാരി പറയുന്നത്....

കേട്ട പാതി കേള്‍ക്കാത്ത പാതി...

തമിഴന്മാര്‍ മലയാളികളെ തല്ലാനും കുത്താനും തുടങ്ങി....

എന്നിട്ട് അമ്മച്ചി പറയുവാ....

മലയാളികളെ അക്രമസക്തര്‍ ആക്കുന്നത് മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മീഡിയകളും

മറ്റും ആണെന്ന്....

ഇവിടെ ഇതു മലയാളികള്‍ ആണ് അക്രമസക്തര്‍ ആയത്...??

തമിള്‍ നാട്ടില്‍ പോയ മലയാളികളെ അവിടെ നിന്നും തല്ലി ഓടിച്ചത് കൊണ്ടാണ്..

അതിര്‍ത്തി അടച്ചിടേണ്ടി വന്നത് ...

അത് കാരണം ഞങ്ങളുടെ പച്ചക്കറി , പഴവര്‍ഗങ്ങള്‍ വരുന്ന മാര്‍ഗ്ഗം ആണ് നിലയ്ക്കുന്നത്...

തമിഴ്നാട്ടില്‍ നിന്നല്ലെങ്കില്‍ വേറെ ആന്ദ്രയില്‍ നിന്നോ കര്‍ണ്ണാടകയില്‍ നിന്നോ ഞങ്ങള്‍ സാധനം

മേടിക്കും....

തമിഴന്മാര്‍ ഒരു കാര്യം ഓര്‍ക്കണം നിങ്ങള്ക്ക് വേണ്ടി ആണ് മുല്ലപ്പെരിയാര്‍ ഡാം കെട്ടിയത്...

നിങ്ങള്ക്ക് കുടിവെള്ളത്തിനും...

നിങ്ങളുടെ കൃഷിക്കും മറ്റും ജലസേചനം നടത്താനാണ്...

എന്തെങ്കിലും കാരണവശാല്‍ നിങ്ങള്ക്ക് വെള്ളം കിട്ടാതെ വന്നാല്‍ അതിനു വേറെ പല

വഴികളും ആലോചിക്കാം....

എന്നാല്‍ അണക്കെട്ട് തകര്‍ന്നു ഞങ്ങളുടെ ജീവന്‍ പോയാല്‍ അത് തിരിച്ചു തരാന്‍

ആരെക്കൊണ്ടു കഴിയും.....

വെള്ളം തരില്ലെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല ....

ഇനി അങ്ങനെ പറയിക്കാന്‍... ,

അങ്ങനെ പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ പ്രേകോപിപ്പിക്കരുത്.....

.

.

ഗതി കെട്ടാല്‍... ആ കാസര്‍കോട് കിടക്കുന്ന എന്ടോസല്‍ഫന്‍ എടുത്തു ഞങ്ങള്‍ ഒരു

ഹെലികോപ്റ്ററില്‍ അങ്ങ് വരും മുല്ലപ്പെരിയാറില്‍ വിതറാന്‍...,....

.

.

നിങ്ങള്‍ രണ്ടും കല്‍പ്പിച്ചു ആണെങ്കില്‍ ഞങ്ങള്‍ നാലും കല്പിച്ചാ......

.

.

രാഷ്ട്രീയക്കാര്‍ അതിനിടയ്ക്ക് അവരവരുടെ നേട്ടങ്ങള്‍ക്കായി പിന്തുണ പ്രഖ്യാപിക്കുകയും ചിലര്‍

എതിര്‍ക്കുകയും ചെയ്യുന്നു....

.

.

തലേക്കെട്ടുകാരന്‍ പ്രധാനമന്ത്രിയെ തള്ള ഒതുക്കി കയ്യിലാക്കി പിന്നെയാ പാവം

പുതുപ്പള്ളിക്കാരന്‍ ചാണ്ടിക്കുഞ്ഞ്....





By വിനീത്കുമാര്‍




NB: ഈ ലേഖനം ആരെയും അപമാനിക്കാനോ താഴ്ത്തിക്കെട്ടാനോ അല്ല ...

അഥവാ അങ്ങനെ തോന്നുന്നെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം....